തൃശൂർ: ബസ് യാത്രക്കിടെ വിദ്യാർഥിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയയാൾ അറസ്റ്റിൽ. കുകിയച്ചിറ സ്വദേശി സുധീർ ഇസ്ലാഹിയെ ആണ് തൃശൂർ ഈസറ്റ് പോലീസ് പിടികൂടിയത്.
ഈമാസം 18നായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി തൃശൂർ വടക്കേ ബസ് സ്റ്റാൻഡിലെ പാർക്ക് ചെയ്തിരുന്ന ബസിൽ കുട്ടി ഇരിക്കുന്നതിനിടെയാണ് അതിക്രമം നടന്നത്. ലൈംഗീക ഉദ്ദേശത്തോടെ ഇയാൾ കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തു.
തുടർന്ന് കുട്ടി പരാതി നൽകുകയായിരുന്നു. ഇയാള്‍ ഇതിനുമുമ്പും ഇതേ വിദ്യാർഥിയെ പിന്തുടര്ന്ന്, സമാനമായ രീതിയില്‍ കുറ്റകൃത്യത്തിന് ശ്രമിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. തൃശൂര്‍ നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റുചെയ്തത്.
ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗീക അതിക്രമം; പ്രതി പിടിയിൽ
05:09 AM Jul 24, 2022 | Deepika.com