ലക്നോ ലു​ലു​മാ​ളി​ലെ നമസ്കാരം: ഒരാൾ കൂടി അറസ്റ്റിൽ

08:42 AM Jul 24, 2022 | Deepika.com
ലക്നോ: ഉത്തർപ്രദേശിലെ ലക്നോ ലു​ലു​മാ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി ന​മ​സ്ക​രി​ച്ചെ​ന്ന കേ​സി​ൽ ഒരാൾ കൂടി അറസ്റ്റിൽ. ഇ​തോ​ടെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ലാ​യി.

ലക്നോവിലെ ചൗ​പ​ദി​യ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ആ​ദി​ലാ​ണ് പി​ടി​യി​ലാ​യ​ത്. മ​റ്റു പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ മാ​ൾ ജീ​വ​ന​ക്കാ​ർ ആ​രു​മി​ല്ല.

ജൂ​ലൈ 13നാ​ണ് പു​തു​താ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത ലു​ലു മാ​ളി​ൽ ഒ​രു കൂ​ട്ടം ആ​ളു​ക​ൾ ന​മ​സ്ക​രി​ക്കു​ന്ന വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്. ഇ​തി​നു പി​റ​കെ പ്ര​തി​ഷേ​ധ​വു​മാ​യി ഹി​ന്ദു സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി.