സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചെ​ല​വ് ക​ണ​ക്ക് റി​പ്പോ​ർ​ട്ട് 30 ന​കം ന​ൽ​ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

07:11 AM Jul 24, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: 2020 ൽ ​ന​ട​ന്ന ത​ദ്ദേ​ശ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ചെ​ല​വ് ക​ണ​ക്ക് സ​മ​ർ​പ്പി​ക്കാ​തി​രു​ന്ന​വ​രെ അ​യോ​ഗ്യ​രാ​ക്കു​ന്ന​തി​നു​ള്ള ക​ര​ട് ലി​സ്റ്റി​ൽ ഉ​ൾ​പ്പെട്ട​വ​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​വും ചെ​ല​വ് ക​ണ​ക്കും 30 ന​കം ല​ഭ്യ​മാ​ക്കാ​ൻ അ​ധി​കാ​ര​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ ദേ​ശി​ച്ചു.

30 നു​ശേ​ഷം ല​ഭി​ക്കു​ന്ന​വ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ലാ​യെ​ന്നും അ​റി​യി​ച്ചു. ക​ര​ട് ലി​സ്റ്റ് ക​മ്മീ​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ൽ (https://www.sec. kerala.gov.in) ജൂ​ലൈ അ​ഞ്ചി​ന് പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ പ​ത്ത് ദി​വ​സ​ത്തി​ന​കം ക​ണ​ക്കോ കാ​ര​ണ​മോ അ​ധി​കാ​ര​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ന് ന​ൽ​കാ​ൻ അ​റി​യി​ച്ചി​രു​ന്നു. അ​തു പ്ര​കാ​രം ല​ഭി​ച്ചി​ട്ടു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് 30 ന​കം ല​ഭ്യ​മാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി, കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വ​യു​ടെ അ​ധി​കാ​ര​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ൻ ജി​ല്ലാ ക​ള​ക്ട​റാ​ണ്. പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ബ്ലോ​ക്ക് പ​ഞ്ചാ യ​ത്ത് സെ​ക്ര​ട്ട​റി​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​മാ​ണ് അ​ധി​കാ​ര​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ.