വി​വാ​ദ ക​മ്പ​നി​ക​ൾ​ക്ക് ബ്രൂ​വ​റി, ഡി​സ്റ്റി​ല​റി ലൈ​സ​ന്‍​സ്; മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി ചെ​ന്നി​ത്ത​ല

11:36 PM Jul 23, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ​താ​യി ഡി​സ്റ്റി​ല​റി​ക​ളും ബ്രൂ​വ​റി​ക​ളും അ​നു​വ​ദി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളി​ല്‍​നി​ന്ന് സ​ര്‍​ക്കാ​ര്‍ പി​ന്മാ​റ​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്ത് ന​ൽ​കി.

താ​ൻ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന സ​മ​യം ബ്രൂ​വ​റി ഡി​സ്റ്റി​ല​റി അ​നു​വ​ദി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ലു​ള്ള അ​ഴി​മ​തി ചൂ​ണ്ടി കാ​ട്ടി എ​തി​ർ​ത്തി​രു​ന്നു. തു​ട​ർ​ന്ന് സ​ർ​ക്കാ​ർ അ​ത് പി​ൻ​വ​ലി​ച്ചി​രു​ന്നു. അ​തി​നെ​തി​രെ താ​ൻ കോ​ട​തി​യി​ൽ ന​ൽ​കി​യ കേ​സ് ഇ​പ്പോ​ൾ നി​ല നി​ൽ​ക്കു​ക​യാ​ണ്.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ വീ​ണ്ടും ഈ ​വി​വാ​ദ ക​മ്പ​നി​ക​ൾ​ക്ക് ബി​യ​ർ സ്പി​രി​റ്റ് എ​ന്നി​വ നി​ർ​മി​ക്കു​വാ​ൻ ഉ​ള്ള അ​നു​മ​തി കൊ​ടു​ക്കു​വാ​നു​ള്ള തീ​രു​മാ​നം എ​ടു​ക്കു​ക​യാ​ണ്. ഇ​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.