ഇ​ന്ത്യ​യെ ര​ക്ഷി​ച്ച​ത് സ​ഞ്ജു​വി​ന്‍റെ സൂ​പ്പ​ർ​മാ​ൻ ഡൈ​വ്

09:36 PM Jul 23, 2022 | Deepika.com
ട്രി​നി​ഡാ​ഡ്: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന​മ​ത്സ​ര​ത്തി​ൽ ബാ​റ്റിം​ഗി​ൽ തി​ള​ങ്ങാ​നാ​യി​ലെ​ങ്കി​ലും സ​ഞ്ജു സാം​സ​ണി​ന്‍റെ കീ​പ്പിം​ഗ് മി​ക​വാ​ണ് നി​ർ​ണാ​യ​ക അ​വ​സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് ര​ക്ഷ​യാ​യ​ത്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 308 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന വി​ൻ​ഡീ​സി​ന് അ​വ​സാ​ന ര​ണ്ട് പ​ന്തി​ൽ വേ​ണ്ടി​യി​രു​ന്ന​ത് എ​ട്ട് റ​ണ്‍​സാ​യി​രു​ന്നു.

മി​ക​ച്ച ഫോ​മി​ൽ ബാ​റ്റ് ചെ​യു​ന്ന റോ​മാ​രി​യോ ഷേ​പ്പേ​ർ​ഡാ​ണ് സ്ട്രൈ​ക്കി​ൽ. നി​ർ​ണാ​യ​ക നി​മി​ഷ​ത്തി​ൽ മു​ഹ​മ്മ​ദ് സി​റാ​ജ് എ​റി​ഞ്ഞ പ​ന്ത് വൈ​ഡ് ലൈ​നും ക​ട​ന്നു പോ​വു​ക​യാ​യി​രു​ന്നു. ഫോ​ർ എ​ന്ന് എ​ല്ലാ​വ​രും ഉ​റ​പ്പി​ച്ച നി​മി​ഷ​ത്തി​ലാ​ണ് സ​ഞ്ജു സാം​സ​ണി​ന്‍റെ ഡൈ​വിം​ഗ് ഇ​ന്ത്യ​ക്ക് ര​ക്ഷ​യാ​യ​ത്.

ഇ​ട​ത്ത് വ​ശ​ത്തേ​ക്ക് ന​ട​ത്തി​യ ഒ​രു മു​ഴു​നീ​ള സേ​വിം​ഗി​ലൂ​ടെ സ​ഞ്ജു നാ​ല് റ​ണ്‍​സും കൈ​വി​ട്ട മ​ത്സ​ര​വും ഇ​ന്ത്യ​ക്ക് സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു. സി​റാ​ജ​ട​ക്കം ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ഒ​ന്ന​ട​ങ്കം സ​ഞ്ജു​വി​നെ അ​ഭി​ന​ദി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാ​മാ​യി​രു​ന്നു.

ട്വി​റ്റ​റി​ലും സ​ഞ്ജു​വി​ന്‍റെ ഡൈ​വിം​ഗ് വൈ​റ​ലാ​യി. ആ​കാ​ശ് ചോ​പ്ര ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ൻ താ​ര​ങ്ങ​ളും ആ​രാ​ധ​ക​രും മ​ല​യാ​ളി താ​ര​ത്തി​ന് അ​ഭി​ന​ന്ദ​നം നേ​ർ​ന്നു. "സ​ഞ്ജു സാം​സ​ണി​ന്‍റെ ആ ​ഡൈ​വാ​യി​രു​ന്നു അ​വ​സാ​നം മ​ത്സ​രം നി​ർ​ണ​യി​ച്ച​ത്. 100 ശ​ത​മാ​ന​വും ബൗ​ണ്ട​റി​യാ​യി​രു​ന്നു അ​ത്.​അ​ങ്ങ​നെ സം​ഭ​വി​ച്ചി​രു​ന്നെ​ങ്കി​ൽ വി​ൻ​ഡീ​സ് വി​ജ​യി​ക്കു​മാ​യി​രു​ന്നു' ചോ​പ്ര ട്വീ​റ്റി​ൽ കു​റി​ച്ചു.

ഒ​രു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ കു​പ്പാ​യ​മ​ണി​ഞ്ഞ സ​ഞ്ജു​വി​ന് ബാ​റ്റിം​ഗി​ൽ താ​ര​ത്തി​ന് തി​ള​ങ്ങാ​നാ​യി​ല്ല. 18 പ​ന്തു​ക​ൾ നേ​രി​ട്ട് താ​ര​ത്തി​ന് നേ​ടാ​നാ​യ​ത് 12 റ​ണ്‍​സ് മാ​ത്ര​മാ​ണ്.