ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ആ​ല​പ്പു​ഴ ക​ള​ക്ട​ർ; ഐ​എ​എ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി

08:18 PM Jul 23, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഐ​എ​എ​സ് ത​ല​പ്പ​ത്ത് സ്ഥ​ലം​മാ​റ്റം. ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​റാ​യി നി​യ​മി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് ജെ​റോ​മി​ക് ജോ​ർ​ജ് ക​ള​ക്ട​റാ​വും. എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ പു​തി​യ ക​ള​ക്ട​റാ​യി രേ​ണു രാ​ജി​നെ​യും നി​യ​മി​ച്ചു.

കെ​എ​സ്ഐ​ഡി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ രാ​ജ​മാ​ണി​ക്യ​ത്തെ റൂ​റ​ൽ ഡെ​വ​ല​പ്മ​ന്‍റ് ക​മ്മീ​ഷ​ണ​റാ​ക്കി. ജാ​ഫ​ർ മാ​ലി​ക് പി​ആ​ർ​ഡി ഡ​യ​റ​ക്ട​റാ​വും. തി​രു​വ​ന​ന്ത​പു​രം ക​ള​ക്ട​റാ​യി​രു​ന്ന ന​വ​ജ്യോ​ത് ഖോ​സ ആ​രോ​ഗ്യ വ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​കും. മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ​റേ​ഷ​ൻ എം​ഡി​യു​ടെ ചു​മ​ത​ല​യും ന​വ​ജ്യോ​ത് ഖോ​സെ​ക്കാ​ണ്.

കെ​എ​സ്ഐ​ഡി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി ഹ​രി​കി​ഷോ​റി​നെ നി​യ​മി​ക്കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. എ​സ്. ഹ​രി​കി​ഷോ​റി​ന് നി​ല​വി​ലെ വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ചു​മ​ത​ല​യ്ക്ക് ഒ​പ്പം കെ​എ​സ്ഐ​ഡി​സി എം​ഡി​യു​ടെ അ​ധി​ക ചു​മ​ത​ല​യാ​ണ് ന​ൽ​കി​യ​ത്.