തിരുവനന്തപുരം: സിപിഐയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും വിമർശനം.
എം.എം. മണി ആനി രാജയെ വിമർശിച്ചപ്പോൾ തിരുത്താൻ പാർട്ടിക്കു കഴിഞ്ഞില്ലെന്നായിരുന്നു കാനം രാജേന്ദ്രനെതിരെ ഉയർന്ന വിമർശനം.
42 വാഹനങ്ങളുടെ അകമ്പടിയിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തിന്റെ മുഖമല്ലെന്നായിരുന്നു മറ്റൊരു വിമർശനം. ജനങ്ങളിൽനിന്നും ഒറ്റപ്പെട്ടാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. സിപിഐയുടെ വകുപ്പുകൾ സിപിഎം ഹൈജാക്ക് ചെയ്യുന്നുവെന്നും വിമർശനം ഉയർന്നു.
ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളിൽ പോലും സിപിഐ നിലപാടെടുക്കുന്നില്ല. സിൽവർലൈൻ വലിയ പരിസ്ഥിതി പ്രശ്നം ഉണ്ടാക്കുന്ന പദ്ധതിയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ തകരുമ്പോഴും സിപിഐ നേതൃത്വത്തിനു മിണ്ടാട്ടമില്ലെന്നും വിമർശനം ഉയർന്നു.
മുഖ്യമന്ത്രി ഇടതു മുഖമല്ല; സിപിഐ ജില്ലാ സമ്മേളനത്തിൽ വിമർശനം
06:21 PM Jul 23, 2022 | Deepika.com