സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് കേ​ര​ള​ത്തി​നു പു​റ​ത്തേ​ക്ക് മാ​റ്റ​രു​ത്; ശി​വ​ശ​ങ്ക​ർ സു​പ്രീം​കോ​ട​തി​യി​ൽ

05:56 PM Jul 23, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് കേ​ര​ള​ത്തി​നു പു​റ​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്ന ഇ​ഡി​യു​ടെ ഹ​ര്‍​ജി​ക്കെ​തി​രെ ത​ട​സ ഹ​ർ​ജി​യു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ർ. സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു.

ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കും മു​ൻ​പ് ത​നി​ക്ക് പ​റ​യാ​നു​ള്ള​ത് കൂ​ടി കേ​ൾ​ക്ക​ണ​മെ​ന്നാ​ണ് ശി​വ​ശ​ങ്ക​ർ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്ന​ത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് കേ​ര​ള​ത്തി​നു പു​റ​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജൂ​ലൈ ആ​റി​നാ​ണ് ഇ​ഡി ഹ​ർ​ജി ഫ​യ​ല്‍ ചെ​യ്ത​ത്.

ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി​യു​ള്ള സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ന്‍റെ വി​ചാ​ര​ണ ബം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​ഡി സു​പ്രീം​കോ​ട​തി​യി​ൽ ട്രാ​ൻ​സ്ഫ​ർ ഹ​ർ​ജി ന​ൽ​കി​യ​ത്.