ജീവിച്ച് കൊതിതീരാത്ത സിനോ പ്രാർഥനയോടെയാണ് നിങ്ങളുടെ മുന്നിൽ കൈകൂപ്പുന്നത്. സുമനസുകളുടെ കാരുണ്യം സിനോക്ക് അത്രമേൽ അത്യാവശ്യമാണിപ്പോൾ. വില്ലനായി അവതരിച്ച വൃക്ക രോഗത്തെ തുരത്താൻ നമ്മുടെ ഓരോ ചെറിയ സഹായവും ഈ യുവാവിന് കൈമുതലാകും. അകമഴിഞ്ഞ സഹായവും പ്രാർഥനയുമാണ് സുമനസുകളോട് സിനോയും കുടുംബവും അഭ്യർഥിക്കുന്നത്.
ഇടുക്കി ജില്ലയിലെ പെരുവന്താനം തെക്കേമലക്കരയിലെ കളമുണ്ട വീട്ടിൽ സിനോമോൻ തോമസ് ദീർഘനാളായി വൃക്കരോഗത്തിന്റെ പിടിയിലാണ്. ഏക ആശ്രയമായിരുന്ന യുവാവ് രോഗശൈയ്യയിലായതോടെ കുടുംബത്തിന്റെ താളം തെറ്റി.
സിനോ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരണമെങ്കിൽ വൃക്ക മാറ്റിവെയ്ക്കുക എന്നതു മാത്രമാണ് പോംവഴി. എന്നാൽ ഇതിനായി വേണ്ടത് 15 ലക്ഷത്തോളം രൂപയാണ്. വൃക്ക മാറ്റിവയ്ക്കാൽ കഴിഞ്ഞാൽ തന്നെ മുടങ്ങാതെ മരുന്നു കഴിക്കുകയും വേണം. ഇതിനെല്ലാം കൂടി നല്ലൊരു തുക ആവശ്യമായി വരും. എന്നാൽ പണം കണ്ടെത്താൻ യാതൊരു നിവൃത്തിയുമില്ലാതെ എന്തുചെയ്യുമെന്ന ആശങ്കയിലാണ് കുടുംബവും.
നിർധന കുടുംബത്തിലെ അംഗമായ സിനോയുടെ പിതാവ് 11 വർഷങ്ങൾക്ക് മുൻപ് മരിച്ചു. പിന്നീട് അമ്മയും അവിവാഹിതരായ രണ്ട് സഹോദരങ്ങൾക്കുമൊപ്പം ജീവിതം കരുപിടിപ്പിക്കുന്നതിനിടയിൽ വില്ലനായി വൃക്കരോഗം എത്തുകയായിരുന്നു. ആഴ്ചയിൽ മൂന്ന് പ്രാവശ്യം ഡയാലിസ് ചെയ്യണം. കോട്ടയം എസ്എച്ച് മെഡിക്കൽ സെന്ററിലാണ് ഡയാലിസ്.
മുണ്ടക്കയത്തു നിന്നും വീണ്ടും 12 കിലോമീറ്റർ കൂടി ഉള്ളിലേക്ക് സഞ്ചരിച്ചാലാണ് സിനോമോന്റെ തെക്കേമലയിലെ വീട്ടിലെത്താൻ കഴിയുക. അതുകൊണ്ട് ആഴ്ചയിൽ മൂന്ന് പ്രാവശ്യം കോട്ടയത്തെത്തുക എന്നത് ബുദ്ധിമുട്ടായതിനാൽ മുളിയൂർക്കര പള്ളിയുടെ കീഴിലുള്ള കരുണാലയത്തിലാണ് അമ്മയും സിനോയും താമസിക്കുന്നത്.
പ്രായമായ അമ്മ മാത്രമാണ് സിനോയെ പരിചരിക്കാനുള്ളത്. സാന്പത്തിക പ്രതിസന്ധി അത്രക്ക് രൂക്ഷമായ സാഹചര്യത്തിലാണ് കുടുംബം. പ്രതിസന്ധിയിൽ തണലാകാൻ സുമനസുകളുടെ സഹായം അഭ്യർഥിക്കുക എന്ന ഏക വഴിയാണ് ഇപ്പോൾ ഇവർക്ക് മുന്നിലുള്ളത്.
സിനോയ്ക്കുള്ള സഹായം Deepika Charitable Turst നു South India Bank ന്റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം.
അക്കൗണ്ട് നന്പർ: 00370730 00003036
IFSC Code: SIBL 0000037
ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണം അയയ്ക്കുന്പോൾ ആ വിവരം charity@deepika.com ലേക്ക് ഇമെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. സംശയങ്ങൾക്ക് ബന്ധപ്പെടുക, ഫോൺ: (91) 93495 99068.
ചാരിറ്റി വിവരങ്ങൾക്ക്
ജീവിച്ച് മതിയായില്ല; സുമനസുകൾക്ക് മുന്നിൽ കൈനീട്ടി സിനോ
05:07 PM Jul 23, 2022 | Deepika.com