തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന പരിപാടിയിലെ സ്വാഗതസംഘം വൈസ് ചെയര്‍മാനെ കരുതല്‍ തടങ്കലിലാക്കി മംഗലപുരം പോലീസ്. കോണ്‍ഗ്രസ് നേതാവ് അഡ്വക്കേറ്റ് കൃഷ്ണകുമാറിനെയാണ് തടങ്കലിലാക്കിയത്. മുമ്പ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചിട്ടുള്ള ആളായതുകൊണ്ടാണ് നടപടിയെന്നാണ് പോലീസിന്റെ വിശദീകരണം.
കുമാരനാശാന്റെ 150ാം ജന്മവാര്‍ഷികം ഉള്‍പ്പെടെ മൂന്നു പരിപാടികള്‍ക്കായാണ് തോന്നയ്ക്കല്‍ കുമാരനാശാന് സാംസ്കാരിക കേന്ദ്രത്തില്‍ മുഖ്യമന്ത്രിയെത്തിയത്. മുഖ്യമന്ത്രി പരിപാടിക്കെത്തുന്നതിനെതുടര്ന്ന് കനത്ത സുരക്ഷയാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്നത്.
പരിപാടിയുടെ സ്വാഗതസംഘം വൈസ് ചെയര്‍മാനെയാണ് പോലീസ് കരുതല്‍ തടങ്കലിലാക്കിയത്. ഇയാള്‍ നിലവില്‍ മംഗലപുരം പോലീസ് സ്റ്റേഷനിലാണ്. മുഖ്യമന്ത്രിയുടെ പരിപാടി അവസാനിച്ചശേഷം ഇയാളെ വിട്ടയക്കുമെന്ന് പോലീസ് അറിയിച്ചു.
സ്വാഗതസംഘം ഭാരവാഹികളില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് പരിപാടിയില്‍ പ്രവേശനത്തിന് അനുമതി നല്‍കിയത്. മറ്റുള്ളവരെ മുഖ്യമന്ത്രി എത്തുന്നതിന് മുമ്പേ പോലീസ് ഇവിടെ നിന്ന് മാറ്റിയിരുന്നു.
മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ കോണ്‍ഗ്രസ് നേതാവിനെ കരുതല്‍ തടങ്കലിലാക്കി പോലീസ്
05:04 PM Jul 23, 2022 | Deepika.com