ആ​യി​രം രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള ബി​ല്ലു​ക​ള്‍ കൗ​ണ്ട​റു​ക​ളി​ല്‍ സ്വീ​ക​രി​ക്കി​ല്ലെന്ന് കെ​എ​സ്ഇ​ബി

04:40 PM Jul 23, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ആ​യി​രം രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള വൈ​ദ്യൂ​തി ബി​ല്ലു​ക​ള്‍ ഇ​നി മു​ത​ല്‍ കൗ​ണ്ട​റു​ക​ളി​ല്‍ സ്വീ​ക​രി​ക്കി​ല്ലെ​ന്ന് കെ​എ​സ്ഇ​ബി. ഇ​ല​ക്ട്രി​സി​റ്റി ബോ​ര്‍​ഡി​ന്‍റെ പേ​യ്‌​മെ​ന്‍റ് സം​വി​ധാ​നം പൂ​ര്‍​ണ​മാ​യും ഡി​ജി​റ്റ​ല്‍​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം.

അ​ടു​ത്ത ത​വ​ണ മു​ത​ല്‍ വൈ​ദ്യൂ​തി ബി​ല്ലു​ക​ള്‍ ആ​യി​രം രൂ​പ​യ്ക്ക് മു​ക​ളി​ലാ​ണെ​ങ്കി​ല്‍ തു​ക ഡി​ജി​റ്റ​ലാ​യി ത​ന്നെ അ​ട​യ്ക്കാ​ന്‍ ഉ​പ​ഭോ​ക്താ​ക്ക​ളെ പ്രേ​രി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​ര്‍​ക്ക് ന​ല്‍​കി​യി​രി​ക്കു​ന്ന നി​ര്‍​ദേ​ശം. ഇ​തി​നു എ​തി​ര്‍​പ്പു പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രെ ബോ​ധ​വ​ത്​ക്ക​രി​ക്ക​ണം.​തീ​ര്‍​ത്തും അ​സൗ​ക​ര്യം പ​റ​യു​ന്ന ആ​ളു​ക​ളി​ല്‍ നി​ന്ന് മാ​ത്രം തു​ക കൗ​ണ്ട​റു​ക​ളി​ല്‍ സ്വീ​ക​രി​ച്ചാ​ല്‍ മ​തി​യെ​ന്നാ​ണ് നി​ര്‍​ദേ​ശം.

500 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള ബി​ല്ലു​ക​ള്‍ കൗ​ണ്ട​റു​ക​ളി​ല്‍ അ​ട​യ്ക്കു​ന്ന​ത് നി​രു​ത്സാ​ഹ​പ്പെ​ടു​ത്താ​നും നി​ര്‍​ദേ​ശ​മു​ണ്ട്. നി​ല​വി​ല്‍ കെ​എ​സ്ഇ​ബി​യു​ടെ പ​കു​തി​യോ​ളം ഉ​പ​ഭോ​ക്താ​ക്ക​ള്‍ ഡി​ജി​റ്റ​ല്‍ മാ​ര്‍​ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ബി​ല്‍ അ​ട​യ്ക്കു​ന്ന​ത്.