ഇ.പി. ജയരാജനെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം: മുസ്‌ലിം ലീഗ്

03:54 PM Jul 23, 2022 | Deepika.com
കോഴിക്കോട്: എകെജി സെന്‍ററിനു നേരെ പടക്കമെറിഞ്ഞ കേസിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ പിടിയിലാകുമെന്ന ഘട്ടത്തിൽ പോലീസ് അന്വേഷണം അവസാനിപ്പിച്ചെന്ന് മുസ്‌ലിം ലീഗ്.

ഇ.പിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയാൽ മുഴുവൻ വിവരങ്ങളും പുറത്തുവരും. അന്വേഷണം മറ്റ് ഏജൻസികൾക്ക് കൈമാറണമെന്നും ലീഗ് നേതാവ് പി.എം.എ സലാം മാധ്യമങ്ങളോട് പറഞ്ഞു.