മാ​ധ്യ​മ​ങ്ങ​ള്‍ ക​ങ്കാ​രു കോ​ട​തി​ക​ളാ​കു​ന്നെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ്

03:52 PM Jul 23, 2022 | Deepika.com
റാ​ഞ്ചി: മാ​ധ്യ​മ​വി​ചാ​ര​ണ​യ്‌​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് എ​ന്‍.​വി ര​മ​ണ. മാ​ധ്യ​മ​ങ്ങ​ള്‍ ക​ങ്കാ​രു കോ​ട​തി​ക​ളാ​കു​ന്നെ​ന്നാ​ണ് വി​മ​ര്‍​ശ​നം.

ജാ​ര്‍​ഖ​ണ്ഡി​ലെ റാ​ഞ്ചി​യി​ല്‍ ന​ട​ന്ന വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യി​ലാ​ണ് ചീ​ഫ് ജ​സ്റ്റി​സി​ന്‍റെ വി​മ​ര്‍​ശ​നം. മാ​ധ്യ​മ​വി​ചാ​ര​ണ​ക​ള്‍​ക്ക് കേ​സു​ക​ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ കാര്യത്തിൽ കോ​ട​തി​ക്ക് വ​ഴി​കാ​ട്ടി​യാ​കാ​ന്‍ ക​ഴി​യി​ല്ല. എ​ന്നാ​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍ ക​ങ്കാ​രു കോ​ട​തി​ക​ളാ​കു​ന്ന​തു​കൊ​ണ്ട് പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ജ​ഡ്ജി​മാ​ര്‍ പോ​ലും തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

മാ​ധ്യ​മ​ങ്ങളിലെ നി​ക്ഷി​പ്ത അ​ജ​ണ്ട​ക​ളി​ലു​ള്ള ച​ര്‍​ച്ച​ക​ള്‍ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ ത​ന്നെ ബാ​ധി​ക്കു​ന്നു. മാ​ധ്യ​മ​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ലം​ഘി​ക്കു​ന്ന​തി​ലൂ​ടെ, ജ​നാ​ധി​പ​ത്യ​ത്തെ ര​ണ്ട​ടി പി​ന്നോ​ട്ട് കൊ​ണ്ടു​പോ​വു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.