കേരളത്തിൽ സിപിഐ ശക്തമായി വളരുകയാണെന്ന് കാനം

04:40 PM Jul 23, 2022 | Deepika.com
തിരുവനന്തപുരം: കേരളത്തിൽ സിപിഐ വളരുകയാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാനുള്ള പാര്‍ട്ടിയുടെ ശേഷി വർധിച്ചെന്നും പൊതുസമൂഹത്തിൽ പാർട്ടിയുടെ സാന്നിധ്യവും പ്രഹരശേഷിയും ശക്തമായെന്നും തിരുവനന്തപുരത്തെ സിപിഐ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് കാനം പറഞ്ഞു.

മുന്നണി ആകുമ്പോൾ നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാകും. അതെല്ലാം കക്ഷികൾ വീതം വച്ചെടുക്കണം. മുന്നണിക്ക് കോട്ടം വരുമ്പോൾ ഉത്തരവാദിത്വമില്ലാതെ മാറിനിൽക്കുന്ന വിലകുറഞ്ഞ രാഷ്ട്രീയമല്ല സിപിഐയുടേതെന്നും കാനം പറഞ്ഞു.

പ്രതിപക്ഷത്തേയും കാനം വിമർശിച്ചു. ദേശീയ ഏജൻസികളെ നിരത്തി ഇടത് സർക്കാരിനെ തകർക്കാമെന്നാണ് ചിലർ കരുതുന്നത്. ഇഡിയെക്കുറിച്ച് പ്രതിപക്ഷ നേതാവിന് ഇരട്ടനിലപാടാണുള്ളത്. കേരളത്തിലെ ഇഡി നല്ലതും, ഡൽഹിയിലെ ഇഡി മോശമെന്നുമാണ് പ്രതിപക്ഷം പറയുന്നതെന്നും കാനം പരിഹസിച്ചു.