പണംവച്ചുള്ള ചീട്ടുകളി: എസ്ഐക്കും പോലീസുകാരനും സസ്പെൻഷൻ

12:45 PM Jul 23, 2022 | Deepika.com
പത്തനംതിട്ട: പണംവച്ചുള്ള ചീട്ടുകളിക്കിടെ പിടിയിലായ എസ്ഐക്കും സിപിഒയ്ക്കും സസ്പെൻഷൻ. എസ്ഐ അനിൽ, സിവിൽ പോലീസ് ഓഫീസർ അനൂപ് കൃഷ്ണൻ എന്നിവർക്കാണ് സസ്പെൻഷൻ.

കഴിഞ്ഞ ശനിയാഴ്ചയാണ് കുമ്പനാട് ഒരു ക്ലബിൽ ചീട്ടുകളിക്കിടെ പോലീസുകാർ ഉൾപ്പെടെ 12 പേർ പിടിയിലായത്. ഇവരുടെ പക്കൽനിന്നും ലക്ഷക്കണക്കിന് രൂപയും പിടിച്ചെടുത്തിരുന്നു. എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.