ശി​വ​സേ​ന​യി​ലെ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ന്‍ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്ക​ണം: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

01:28 PM Jul 23, 2022 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ശി​വ​സേ​ന​യി​ലെ ഔ​ദ്യോ​ഗി​ക​പ​ക്ഷ​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ന്‍ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. ഓ​ഗ​സ്റ്റ് എ​ട്ടി​ന​കം രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

ശി​വ​സേ​ന​യു​ടെ ഔ​ദ്യോ​ഗി​ക ചി​ഹ്നം ആ​വ​ശ്യ​പ്പെ​ട്ട് ഉ​ദ്ദ​വ് താ​ക്ക​റെ പ​ക്ഷ​വും, ഏ​ക്‌​നാ​ഥ് ഷി​ന്‍​ഡെ പ​ക്ഷ​വും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചി​രു​ന്നു. താ​ക്ക​റെ പ​ക്ഷ​ത്തി​ന്‍റെ ക​ത്തി​ല്‍ മ​റു​പ​ടി ആ​വ​ശ്യ​പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഷി​ന്‍​ഡെ പ​ക്ഷ​ത്തി​ന് ക​ത്ത​യ​ച്ചു. ഷി​ന്‍​ഡെ പ​ക്ഷ​ത്തി​ന് മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് താ​ക്ക​റെ പ​ക്ഷ​ത്തി​നും ക​ത്ത​യ​ച്ചു.

പാ​ര്‍​ട്ടി ഭാ​ര​വാ​ഹി​ക​ളു​ടെ ഒ​പ്പു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ശേ​ഖ​രി​ച്ച് യ​ഥാ​ര്‍​ഥ പാ​ര്‍​ട്ടി ത​ങ്ങ​ളാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു മു​ന്നി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. നി​യ​മ​സ​ഭ​യി​ലും ലോ​ക്‌​സ​ഭ​യി​ലും വി​മ​ത വി​ഭാ​ഗ​മാ​യ ഷി​ന്‍​ഡെ പ​ക്ഷ​ത്തി​നാ​ണ് നി​ല​വി​ല്‍ ഭൂ​രി​പ​ക്ഷ​മു​ള്ള​ത്. എ​ന്നാ​ല്‍ പാ​ര്‍​ട്ടി ഭാ​ര​വാ​ഹി​ക​ള്‍ ത​ങ്ങ​ളോ​ടൊ​പ്പ​മാ​ണെ​ന്നാ​ണ് താ​ക്ക​റെ പ​ക്ഷ​ത്തി​ന്‍റെ അ​വ​കാ​ശ​വാ​ദം.