കോഴിക്കോട്: വടകരയില്‍ സജീവന്റെ മരണത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് ഐജിയുടെ റിപ്പോര്‍ട്ട്. പ്രാഥമിക റിപ്പോര്‍ട്ട് ഉത്തരമേഖല ഐജി ഇന്ന് സര്‍ക്കാരിന് കൈമാറും.
വടകര പോലീസ് സ്റ്റേഷനില്‍ സംഭവസമയത്ത് ഉണ്ടായിരുന്ന എസ്ഐ ഉള്‍പ്പെടെയുള്ള മൂന്നു പോലീസുകാര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ഐജിയുടെ റിപ്പോര്‍ട്ട്. സ്റ്റേഷനില്‍വച്ച് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ പ്രകടപ്പിച്ചിട്ടും അടിയന്ത ചികിത്സ നല്‍കിയില്ല. ആശുപത്രിലെത്തിക്കാന്‍ സജീവന്റെ കൂടെയുണ്ടായിരുന്നവര്‍ തയാറായിട്ടും കസ്റ്റഡിയിലെടുത്ത ഇവരുടെ വാഹനം വിട്ടു നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പോലീസിന് വീഴ്ച പറ്റിയെന്ന പ്രാഥമിക നിഗമനത്തെതുടര്‍ന്ന് മൂന്നു പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇവരുടെ മൊഴിയെടുക്കും. ഇവരെ വടകര പോലീസ് സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
പോസ്റ്റ്മോര്‍ട്ടം നടത്തിയ സര്‍ജന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. വാഹനാപകടവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സജീവനെയും സുഹൃത്തുക്കളെയും പോലീസ് സ്റ്റേഷനിലെത്തി മര്‍ദിച്ചെന്നാണ് ആരോപണം. സജീവന് കുഴഞ്ഞുവീണപ്പോള്‍ സഹായം അഭ്യര്‍ഥിച്ചുവെങ്കിലും പോലീസ് നല്‍കിയില്ലെന്നാണ് പരാതി.
വടകരയിലെ സജീവന്റെ മരണം; പോലീസിന് വീഴ്ച പറ്റിയെന്ന് ഐജിയുടെ റിപ്പോര്‍ട്ട്
10:47 AM Jul 23, 2022 | Deepika.com