തീ​ര്‍​ഥാ​ട​ക സം​ഘ​ത്തി​ന് മേ​ല്‍ ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ സം​ഭ​വം: ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു

10:35 AM Jul 23, 2022 | Deepika.com
ഹ​ത്രാ​സ്: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ തീ​ര്‍​ഥാ​ട​ക സം​ഘ​ത്തി​ന് മേ​ല്‍ ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ സം​ഭ​വ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ ആ​റാ​യി.

അഞ്ചുപേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഹ​ത്രാ​സ് ജി​ല്ല​യി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ 2.15 ഓ​ടെ​യാ​ണ് അ​പ​ക​ടം. കാ​ല്‍​ന​ട തീ​ര്‍​ഥാ​ട​ക സം​ഘ​ത്തി​ന് മേ​ലാ​ണ് അ​മി​ത​വേ​ഗ​ത്തി​ല്‍ എ​ത്തി​യ ട്ര​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്. ഹ​രി​ദ്വാ​റി​ല്‍ നി​ന്ന് ഗ്വാ​ളി​യ​റി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ഒ​ളി​വി​ല്‍ പോ​യ ട്ര​ക്ക് ഡൈ​വ​റെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.