ലോ​ക അ​ത്‌​ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ്: അ​ന്നു​വി​ന് നി​രാ​ശ

10:09 AM Jul 23, 2022 | Deepika.com
യു​ജി​ൻ: ലോ​ക അ​ത്‌​ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ് വ​നി​താ വി​ഭാ​ഗം ജാ​വ​ലി​ൻ ത്രോ​യി​ൽ ഇ​ന്ത്യ​യു​ടെ അ​ന്നു റാണിക്ക് മെ​ഡ​ലി​ല്ല. 61.12 മീ​റ്റ​ർ ദൂ​രം ക​ണ്ടെ​ത്തി ഏ​ഴാ​മ​താ​യി​യാ​ണ് താ​രം ഫൈ​ന​ൽ മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഫൈ​ന​ലി​ലെ അ​ഞ്ച് അ​വ​സ​ര​ങ്ങ​ളി​ൽ നാ​ലി​ലും താ​ര​ത്തി​ന് 60 മീ​റ്റ​ർ ക​ട​ക്കാ​നാ​യി​ല്ല. ഒ​രു ശ്ര​മം ഫൗ​ളാ​ക്കി​യ അ​ന്നു ര​ണ്ടാ​മ​ത്തെ ത്രോ​യി​ലാ​ണ് ഏ​റ്റ​വും മി​ക​ച്ച ദൂ​രം ക​ണ്ടെ​ത്തി​യ​ത്.

ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ലെ അ​ന്നു​വി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണി​ത്. 2019-ലെ ​ദോ​ഹ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ അ​ന്നു എ​ട്ടാ​മ​താ​യി​യാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്.

മ​ത്സ​ര​ത്തി​ൽ 66.91 മീ​റ്റ​ർ ദൂ​രം ക​ണ്ടെ​ത്തി ഒ​ന്നാ​മ​തെ​ത്തി​യ ഓ​സ്ട്രേ​ലി​യ​ൻ താ​രം കെ​സ്ലി ലീ ​ബാ​ർ​ബ​ർ ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പ് ജാ​വ​ലി​നി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നി​ല​നി​ർ​ത്തു​ന്ന ആ​ദ്യ വ​നി​താ താ​ര​മാ​യി.

അ​മേ​രി​ക്ക​ൻ താ​രം കാ​റ വിം​ഗ​ർ 64.05 മീ​റ്റ​ർ ദൂ​രം ക​ണ്ടെ​ത്തി വെ​ള്ളി നേ​ടി​യ​പ്പോ​ൾ 63.27 മീ​റ്റ​ർ ദൂ​ര​ത്തി​ൽ ജാ​വ​ലി​നെ​ത്തി​ച്ച ജ​പ്പാ​ന്‍റെ ഹ​റു​ക കി​റ്റാ​ഗു​ച്ചി വെ​ങ്ക​ലം ക​ര​സ്ഥ​മാ​ക്കി.