നീ​ര​വ് മോ​ദി​യു​ടെ 250 കോ​ടി​യു​ടെ സ്വ​ത്ത് ഇ​ഡി ക​ണ്ടു​കെ​ട്ടി

09:51 PM Jul 22, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി​യാ​യ നീ​ര​വ് മോ​ദി​യു​ടെ 253.62 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ക​ണ്ടു​കെ​ട്ടി. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. വ​ജ്ര​ങ്ങ​ള്‍, സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍, ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ള്‍ എ​ന്നി​വ​യ​ട​ക്ക​മു​ള്ള​വ​യാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്.

ക​ണ്ടു​കെ​ട്ടി​യു​ള്ള സ്വ​ത്തു​ക്ക​ളെ​ല്ലാം ഹോം​ഗോം​ഗി​ലാ​ണെ​ന്നും ഇ​ഡി പ്ര​സ്താ​വ​ന​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ല്‍ യു​കെ​യി​ലെ ജ​യി​ല്‍ ക​ഴി​യു​ക​യാ​ണ് നീ​ര​വ്.