കോട്ടയം: വൈക്കത്ത് നാല് പേരെ കടിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. നായ രാവിലെ തന്നെ ചത്തിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചത്.
നായയുടെ കടിയേറ്റ നാലു പേരും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പുരുഷന്(75) എന്നയാള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ആക്രമണത്തില്‍ പരിക്കേറ്റ മറ്റ് മൂന്നു പേരും 60 വയസിന് മുകളിലുള്ളവരാണ്.
യാതൊരു പ്രകോപനവും കൂടാതെയാണ് നായ ആളുകളെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഓടിവന്ന നായ ആളുകളെ കടിക്കുകയായിരുന്നു. ആളുകളെ ആക്രമിച്ച സ്ഥലത്തുതന്നെ നായ ചത്തുവീണു.
വൈക്കത്ത് നാല് പേരെ കടിച്ച തെരുവുനായക്ക് പേ വിഷബാധ
07:36 PM Jul 22, 2022 | Deepika.com