ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ സിബിഐ അന്വേഷണത്തിനു ശിപാര്‍ശ ചെയ്ത് ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന. സംസ്ഥാനത്ത് മദ്യനയം പുനക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളില്‍നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്ന് ആരോപിച്ചാണ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിരിക്കുന്നത്.
സ്വകാര്യ മദ്യവില്‍പ്പന കമ്പനികള്‍ക്ക് ഗുണം ലഭിക്കുന്നതരത്തിലാണ് പുതിയ നയം രൂപീകരിച്ചിരിക്കുന്നതെന്നും സക്സേന ആരോപിച്ചു. എക്സൈസ് വകുപ്പിന്റെ ചുമതലവഹിക്കുന്ന സിസോദിയയുടെ അറിവോടെയാണ് നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള പുതിയ നയമെന്നും ഗവർണർ കുറ്റപ്പെടുത്തി.
മനീഷ് സിസോദിയക്കെതിരെ സിബിഐ അന്വേഷണത്തിനു ശിപാര്‍ശ ചെയ്ത് ഗവർണർ
06:26 PM Jul 22, 2022 | Deepika.com