ന്യൂഡൽഹി: അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം സച്ചി നേടിയപ്പോൾ സൂര്യയും അജയ് ദേവ്ഗണും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. താനാജി ദ് അണ്‍സങ് വാരിയർ എന്ന സിനിമയിലെ പ്രകടനത്തിനാണ് അജയ് ദേവ്ഗണ് പുരസ്കാരത്തിന് അർഹനായത്. സൂരറൈപോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൂര്യയ്ക്ക് പുരസ്കാരം ലഭിച്ചത്. ഇതേ സിനിമയിൽ നായിക വേഷം കൈകാര്യം ചെയ്ത അപർണ ബാലമുരളിയാണ് മികച്ച നടി.
അയ്യപ്പനും കോശിയും എന്ന സിനിമയിലെ അഭിനയത്തിലൂടെ ബിജു മേനോൻ മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കി. ഇതേ സിനിമയിലെ ഗാനത്തിന് മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മയും നേടി. മികച്ച സഹനടി ലക്ഷ്മിപ്രിയ ചന്ദ്രമൗലിയാണ്. മികച്ച പിന്നണിഗായകൻ രാഹുൽ ദേശ്പാണ്ഡെയാണ്.
മികച്ച ഫീച്ചർ സിനിമയ്ക്കുള്ള പുരസ്കാരം സൂര്യയുടെ സൂരറൈപോട്രറിന് ലഭിച്ചു. സൂരറൈപോട്രിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ശാലിനി ഉഷ നായർ, സുധ കൊങ്കാര എന്നിവർ ലഭിച്ചു.
ജനപ്രിയ ചിത്രം അജയ് ദേവ്ഗണിന്റെ താനാജി ദ് അണ്‍സങ് വാരിയറിനാണ്. മികച്ച കുട്ടികളുടെ ചിത്രമായി സുമി തെരഞ്ഞെടുക്കപ്പെട്ടു. പുതുമുഖ സംവിധായകൻ മഡോണേ അശ്വിൻ (മണ്ടേല) ആണ്.
സൂര്യ, അജയ് ദേവ്ഗണ് മികച്ച നടന്മാർ, അപർണ ബാലമുരളി മികച്ച നടി
05:53 PM Jul 22, 2022 | Deepika.com