കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ജലീലിന് പങ്കില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സ്വപ്ന സുരേഷ്. താന്‍ കോടതിയില്‍ നല്കിയ സത്യവാംഗ്മൂലം ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കുന്നതല്ല. ജലീലും കോണ്‍സല്‍ ജനറലും തമ്മിലുള്ള ഇടപാട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിനെ അറിയിച്ചിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.
അറബ് ഭരണാധികാരികളെയും രാഷ്ട്രങ്ങളെയും സുഖിപ്പിക്കാനായിരുന്നു ജലീലിന്റെ ശ്രമം. ജലീല്‍ മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ പലരും പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടുണ്ടെന്നും സ്വപ്ന ആരോപിച്ചു. ഇതുസംബന്ധിച്ച് തന്റെ ഫോണില്‍ ഉണ്ടായിരുന്ന നിരവധി തെളിവുകള്‍ അന്വേഷണസംഘം നശിപ്പിച്ചു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണെന്നും സ്വപ്ന പറഞ്ഞു.
സ്പേസ് പാര്‍ക്കില്‍ ജോലി ചെയ്യുമ്പോഴാണ് ജലീല്‍ കോണ്‍സല്‍ ജനറലിനുള്ള മെയില്‍ അയയ്ക്കുന്നത്. ഇംഗ്ലിഷ് പ്രയോഗം മോശമായതിനാല്‍ തിരുത്തിയാണ് കോണ്‍സല്‍ ജനറലിന് നല്‍കിയതെന്നും സ്വപ്ന പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ ജലീലിന് പങ്കില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സ്വപ്ന സുരേഷ്
04:43 PM Jul 22, 2022 | Deepika.com