കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യു​ടെ മ​ക​ള്‍ക്കെതിരെ എ​ക്‌​സൈ​സ് വകുപ്പിന് പ​രാ​തി

03:13 PM Jul 22, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യു​ടെ മ​ക​ള്‍ സോ​യി​ഷ് ഇ​റാ​നി​ക്കെ​തി​രെ എ​ക്‌​സൈ​സ് വകുപ്പിന് പ​രാ​തി. മ​രി​ച്ച ആ​ളു​ടെ പേ​രി​ല്‍ ബാ​ര്‍ ലൈ​സ​ന്‍​സ് സ്വ​ന്ത​മാ​ക്കി​യെ​ന്നാ​ണ് പ​രാ​തി. സോ​യി​ഷ് ഇ​റാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സി​ല്ലി സോ​ള്‍​സ് ക​ഫേ ആ​ന്‍​ഡ് ബാ​റി​നെ​തി​രെ എ​ക്‌​സൈ​സ് വ​കു​പ്പ് നോ​ട്ടീ​സ​യ​ച്ചു.

ആ​​ന്‍റണി റോ​ഡ്രി​ഗ​റ​സ് എ​ന്ന വി​വാ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. മും​ബൈ സ്വ​ദേ​ശി ആ​​ന്‍റണി ഗാ​മ​യു​ടെ പേ​രി​ലാ​ണ് വ​ട​ക്ക​ന്‍ ഗോ​വ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബാ​റി​ന്‍റെ ലൈ​സ​ന്‍​സ് ക​ഴി​ഞ്ഞ ജൂ​ണി​ല്‍ പു​തു​ക്കി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ 2021 മേ​യി​ല്‍ ഗാ​മ മ​രി​ച്ചെ​ന്നു പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

2021 ഫെ​ബ്രൂ​വ​രി​യി​ലാ​ണ് സോ​യി​ഷ് ഇ​റാ​നി സ്ഥാ​പ​ന​ത്തി​ന്‍റെ ലൈ​സ​ന്‍​സ് സ്വ​ന്ത​മാ​ക്കി​യ​ത്. ഗോ​വ​യി​ലെ നി​യ​മ​പ്ര​കാ​രം റ​സ്റ്റോ​റന്‍റാ​യി മാ​റാ​തെ ലൈ​സ​ന്‍​സ് ല​ഭി​ക്കി​ല്ലെ​ന്നു പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. അ​ന്ന് ക​ഫേ മാ​ത്ര​മാ​യി​രു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ല്‍ സോ​യി​ഷ് ഇ​റാ​നി അ​ന​ധി​കൃ​ത​മാ​യി ലൈ​സ​ന്‍​സ് സ​മ്പാ​ദി​ച്ചെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.