പാലക്കാട്: അട്ടപ്പാടി മധുവധക്കേസിൽ കൂറുമാറിയ വനംവകുപ്പ് വാച്ചറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. കൂറുമാറിയ പതിനാറാം സാക്ഷി അബ്ദുൾ റസാഖിനെയാണ് പിരിച്ചുവിട്ടത്.
മണ്ണാർക്കാട് പട്ടികജാതി, പട്ടിക വർഗ കോടതിയിലെ വിചാരണയ്ക്കിടെയാണ് ഇയാൾ കൂറുമാറിയത്. ചെമ്മണ്ണൂർ ഫോറസ്റ്റ് സ്റ്റേഷനിലെ താൽക്കാലിക വാച്ചറായിരുന്നു അബ്ദുൾ റസാഖ്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് മണ്ണാര്‍ക്കാട് ഡിഎഫ്ഒയുടെ നടപടി.
കഴിഞ്ഞ ദിവസം കൂറൂമാറിയ 12-ാം സാക്ഷി അനില്‍കുമാറിനെയും വനം വകുപ്പ് പിരിച്ചുവിട്ടിരുന്നു. നേരത്തെ പത്തുമുതല്‍ 15 വരെയുള്ള സാക്ഷികള്‍ കൂറുമാറിയിരുന്നു. കേസില്‍ ഇതോടെ കൂറുമാറിയവരുടെ എണ്ണം ആറായി.
മധുവധക്കേസ്; കൂറുമാറിയ വനംവകുപ്പ് വാച്ചറെ പിരിച്ചുവിട്ടു
03:30 PM Jul 22, 2022 | Deepika.com