എ​സ്പി സ​സ്പെ​ൻ​ഡ് ചെ​യ്ത പോലീസുകാരനെ ഐ​ജി തി​രി​ച്ചെ​ടു​ത്തു

05:08 PM Jul 22, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എ​സ്പി സ​സ്പെ​ൻ​ഡ് ചെ​യ്ത പോ​ലീ​സു​കാ​ര​നെ ഐ​ജി തി​രി​ച്ചെ​ടു​ത്തു. എ​സ്പി ന​വ​നീ​ത് ശ​ർ​മ​യാ​ണ് ഗ​ൺ​മാ​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ആ​ളി​ല്ലാ​ത്ത സ​മ​യം വീ​ട്ടി​ൽ ക​യ​റി​യെ​ന്ന പേ​രി​ലാ​യി​രു​ന്നു ന​ട​പ​ടി.

എ​ന്നാ​ൽ മൂ​ന്ന് മ​ണി​ക്കൂ​റി​ന​കം സ​സ്പെ​ൻ​ഷ​ൻ റ​ദ്ദാ​ക്കി ഐ​ജി അ​നൂ​പ് കു​രു​വി​ള ജോ​ൺ ഉ​ത്ത​വി​ട്ടു. നാ​യ​യെ കു​ളി​പ്പി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ലാ​ണ് ഗ​ൺ​മാ​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു.

ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​സ്പി ആ​ണ് ന​വ​നീ​ത് ശ​ർ​മ. ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട്ടി​ല്‍ ക​യ​റി ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ചു. ഇ​ത് സ​ര്‍​വീ​സ് ച​ട്ട​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു എ​സ്പി​യു​ടെ ന​ട​പ​ടി.