വൈ​ക്ക​ത്ത് പേയുണ്ടെന്നു സം​ശ​യി​ക്കു​ന്ന തെ​രു​വ് നാ​യ നാ​ലു പേ​രെ ക​ടി​ച്ചു

05:09 PM Jul 22, 2022 | Deepika.com
കോ​ട്ട​യം: വൈ​ക്ക​ത്ത് പേ​വി​ഷ​ബാ​ധ​യു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന തെ​രു​വ് നാ​യ നാ​ലു പേ​രെ ക​ടി​ച്ചു. ക​ടി​യേ​റ്റ​വ​രി​ല്‍ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

പു​രു​ഷ​ന്‍(75) എ​ന്ന​യാ​ള്‍​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളു​ടെ ദേ​ഹ​മാ​സ​ക​ലം നാ​യ​യു​ടെ ക​ടി​യേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ മൂ​ന്നു പേ​രും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രാ​ണ്. ക​ടി​യേ​റ്റ നാ​ലു പേ​രെ​യും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ​യാ​ണ് നാ​യ ആ​ളു​ക​ളെ ആ​ക്ര​മി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ഓ​ടി​വ​ന്ന നാ​യ ആ​ളു​ക​ളെ ക​ടി​ക്കു​ക​യാ​യി​രു​ന്നു.

ആ​ളു​ക​ളെ ആ​ക്ര​മി​ച്ച സ്ഥ​ല​ത്തു​ത​ന്നെ നാ​യ ച​ത്തു​വീ​ണു. പേ​വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണു​ന്നു​ണ്ടെ​ന്നു പ്ര​ദേ​ശ​ത്തെ മൃ​ഗാ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി.

ച​ത്ത നാ​യ​യു​ടെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തും. ഏ​റെ നാ​ളു​ക​ളാ​യി വ​ന്ധ്യം​ക​ര​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത​താ​ണ് പ്ര​ദേ​ശ​ത്ത് തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.