പ​ണം വാ​ങ്ങി ക​ബ​ളി​പ്പി​ച്ചു; ന​ട​ൻ ശ്രീ​നാ​ഥ് ഭാ​സി​ക്കെ​തി​രെ പ​രാ​തി‌

12:41 PM Jul 22, 2022 | Deepika.com
ആ​ല​പ്പു​ഴ: ന​ട​ൻ ശ്രീ​നാ​ഥ് ഭാ​സി​ക്കെ​തി​രെ പ​രാ​തി. പ​ണം വാ​ങ്ങി​യി​ട്ട് പ​രി​പാ​ടി​ക്ക് എ​ത്തി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ആ​ല​പ്പു​ഴ കാ​ബി​ന​റ്റ് സ്പോ​ർ​ട്സ് സി​റ്റി ഭാ​ര​വാ​ഹി​ക​ളാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ 14ന് ​സ്പോ​ർ​ട്സ് സി​റ്റി​യു​ടെ ട​ർ​ഫ്, ടീ ​പോ​യി​ന്‍റ് ക​ഫെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി ശ്രീ​നാ​ഥ് ഭാ​സി​യെ ക്ഷ​ണി​ച്ചി​രു​ന്നു. പ്ര​തി​ഫ​ല​മാ​യി ആ​റ് ല​ക്ഷം രൂ​പ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​ൽ നാ​ല് ല​ക്ഷം രൂ​പ ആ​ദ്യ​ഗ​ഡു​വാ​യി ന​ൽ​കി.

ഉ​ദ്ഘാ​ട​ന ദി​വ​സം ബാ​ക്കി പ​ണം കൈ​മാ​റാ​നാ​യി​രു​ന്നു ധാ​ര​ണ. എ​ന്നാ​ൽ പ​രി​പാ​ടി​യു​ടെ ഒ​രു ദി​വ​സം മു​ൻ​പ് താ​ൻ യു​കെ​യി​ൽ ആ​ണെ​ന്നും പ​രി​പാ​ടി മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്നും ശ്രാ​നാ​ഥ് ഭാ​സി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​തു​ട​ർ​ന്ന് പ​രി​പാ​ടി 22ലേ​ക്ക് മാ​റ്റി.

എ​ന്നാ​ൽ പ​രി​പാ​ടി വീ​ണ്ടും മാ​റ്റി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ഒ​രു മാ​സം നീ​ളു​ന്ന ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്താ​ൻ സം​ഘാ​ട​ക​ർ​ക്ക് സാ​ധി​ച്ചി​ല്ല. ഇ​തു​മൂ​ലം ത​ങ്ങ​ൾ​ക്ക് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചു​വെ​ന്ന് സം​ഘാ​ട​ക​ർ ആ​രോ​പി​ക്കു​ന്നു.

ശ്രീ​നാ​ഥ്‌ ഭാ​സി​ക്കെ​തി​രെ ജി​ല്ല പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.