ഓ​ടു​ന്ന കാ​റി​ല്‍ അ​ഭ്യാ​സ​പ്ര​ക​ട​നം; നാ​ലു യു​വാ​ക്ക​ള്‍​ക്കെ​തി​രെ കേ​സ്

12:38 PM Jul 22, 2022 | Deepika.com
കോ​ഴി​ക്കോ​ട്: താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ല്‍ ഓ​ടു​ന്ന കാ​റി​ല്‍ യു​വാ​ക്ക​ള്‍ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് നാ​ലു യു​വാ​ക്ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

KL-10 AZ 7588 എ​ന്ന വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു യു​വാ​ക്ക​ളു​ടെ സാ​ഹ​സി​ക യാ​ത്ര.​വ​ള​രെ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ല്‍ വാ​ഹ​ന​ത്തി​ന്‍റെ നാ​ലു ഡോ​റു​ക​ളി​ലാ​യി തൂ​ങ്ങി നി​ന്നാ​യി​രു​ന്നു യു​വാ​ക്ക​ളു​ടെ അ​ഭ്യാ​സ​പ്ര​ക​ട​നം. ചു​ര​ത്തി​ലെ ഏ​റ്റ​വും വീ​തി കു​റ​ഞ്ഞ ഭാ​ഗ​ത്തു കൂ​ടി​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ അ​പ​ക​ട​ര​മാ​യ രീ​തി​യി​ല്‍ സ​ഞ്ച​രി​ച്ച​ത്.

അ​ഭ്യാ​സം​പ്ര​ക​ട​നം ന​ട​ത്തി​യ കാ​റ് കോ​ഴി​ക്കോ​ട് ആ​ര്‍​ടി​ഒ എ​ന്‍​ഫോ​ഴ്‌​സ്‌​മെന്‍റ് വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. യു​വാ​ക്ക​ള്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണെ​ന്നു അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു.