ശ്രീ​ല​ങ്ക​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ദി​നേ​ഷ് ഗു​ണ​വ​ര്‍​ധ​നെ അ​ധി​കാ​ര​മേ​റ്റു

12:19 PM Jul 22, 2022 | Deepika.com
കൊ​ളം​ബോ: ദി​നേ​ഷ് ഗു​ണ​വ​ര്‍​ധ​നെ ശ്രീ​ല​ങ്ക​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. പ്ര​സി​ഡ​ന്‍റ് റ​നി​ല്‍ വി​ക്ര​മ​സിം​ഗെ​യ്ക്കു മു​മ്പി​ലാ​ണ് ഗു​ണ​വ​ര്‍​ധ​നെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

ശ്രീ​ല​ങ്ക​യി​ലെ മു​ന്‍ പ്ര​സി​ഡ​ന്‍റ് ര​ജ​പ​ക്‌​സെ​യു​ടെ അ​നു​യാ​യി​യാ​ണ് ഗു​ണ​വ​ര്‍​ധ​നെ. നേ​ര​ത്തെ ആ​ഭ്യ​ന്ത​ര - ത​ദ്ദേ​ശം, വി​ദേ​ശ​കാ​ര്യം, വി​ദ്യാ​ഭ്യാ​സം എ​ന്നീ വ​കു​പ്പു​ക​ളി​ൽ മ​ന്ത്രി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

റനി​ല്‍ വി​ക്ര​മ​സിം​ഗെ ശ്രീ​ല​ങ്ക​ന്‍ പ്ര​സി​ഡന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ പ്ര​ക്ഷോ​ഭ​കാ​രി​ക​ള്‍​ക്കു നേ​രെ ന​ട​പ​ടി ക​ടു​പ്പി​ച്ചിരുന്നു. പ്ര​സി​ഡ​ന്‍റിന്‍റെ ഓ​ഫീ​സി​ന​ക​ത്ത് ഉ​ണ്ടാ​യി​രു​ന്ന പ്ര​ക്ഷോ​ഭ​ക​രെ ഒ​ഴി​പ്പി​ച്ചു.

സെ​ക്ര​ട്ടേ​റി​യേ​റ്റി​ന് മു​ന്നി​ലെ പ്ര​ക്ഷോ​ഭ​ക​രു​ടെ സ​മ​ര​പ്പ​ന്ത​ലു​ക​ള്‍ ത​ക​ര്‍​ത്തു. നി​ര​വ​ധി​പ്പേ​രെ അ​റ​സ്റ്റ് ചെ​യ്തു. സൈ​ന്യ​ത്തി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച പ്ര​ക്ഷോ​ഭ​ക​ര്‍​ക്ക് നേ​രെ ലാ​ത്തി ചാ​ര്‍​ജു​ണ്ടാ​യി. നിരവധി പേ​ര്‍​ക്ക് ലാ​ത്തി​ച്ചാ​ര്‍​ജി​ല്‍ പ​രി​ക്കേ​റ്റു.

ഇ​ന്ന് വൈ​കി​ട്ടോ​ടെ പ്ര​ക്ഷോ​ഭ​ക​ര്‍ പൂ​ര്‍​ണ​മാ​യി ഒ​ഴി​യ​ണ​മെ​ന്നാ​ണ് അ​ന്ത്യ​ശാ​സ​നം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.