തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ ബോയ്സ്, ഗേൾസ് സ്കൂളുകൾ നിർത്തലാക്കി എല്ലാ സ്കൂളുകളും മിക്സഡ് സ്കൂളുകളാക്കി സഹവിദ്യാഭ്യാസം നടപ്പാക്കണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവിനോടു പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
സാഹചര്യങ്ങൾ പരിശോധിച്ച ശേഷമേ ഇക്കാര്യത്തിൽ നടപടി എടുക്കാനാകൂ എന്നും സ്കൂളുകള്‍ മിക്സഡ് സംവിധാനത്തിലേക്ക് മാറ്റാന്‍ തദ്ദേശ സ്ഥാപനങ്ങളുടേയും പിടിഎയുടേയും അനുമതി വേണമെന്നും മന്ത്രി പറഞ്ഞു.
ബാലാവകാശ കമ്മീഷൻ ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നും അല്ലല്ലോ എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ബാലാവകാശ കമ്മീഷൻ ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നും അല്ലല്ലോ: മന്ത്രി വി.ശിവൻകുട്ടി
11:40 AM Jul 22, 2022 | Deepika.com