പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ ഹോട്ടലുകളിൽ ഹെൽത്ത് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധന. കഴിഞ്ഞ ദിവസം സെൻട്രൽ ജംഗ്ഷനിലെ അമാനിയ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.
ഇതേതുടർന്നാണ് നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന നടത്തിയത്. പഴകിയ ഭക്ഷണങ്ങളും നിരോധിച്ച പ്ലാസ്റ്റിക്കും ഇവിടെ നിന്ന് പിടിച്ചെടുത്തു. ഹോട്ടലിലെ ജീവനക്കാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്ക് തർക്കമുണ്ടായി. വ്യാപാരി സംഘടന പ്രതിനിധികൾ കൂടി ഇവിടെ എത്തിയതോടെ സംഘർഷ സാഹചര്യവുമുണ്ടായിരുന്നു. മേഖലയിൽ പരിശോധന തുടരുകയാണ്.
പത്തനംതിട്ട നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന
11:13 AM Jul 22, 2022 | Deepika.com