സി​ബി​എ​സ്ഇ പ്ല​സ്ടു ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു; വി​ജ​യ​ശ​ത​മാ​നം 92.71

12:19 PM Jul 22, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: സി​ബി​എ​സ്ഇ പ്ല​സ്ടു ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. 92.71 ആ​ണ് വി​ജ​യ​ശ​ത​മാ​നം. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വി​ജ​യ​ശ​ത​മാ​നം കു​റ​വാ​ണ്. 99.37 ശ​ത​മാ​ന​മാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ര്‍​ഷത്തെ വി​ജ​യ​ശ​ത​മാ​നം.

തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യാ​ണ് ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ജ​യ​ശ​ത​മാ​നം നേ​ടി​യ​ത്. 98.83 ആണ് തി​രു​വന​ന്ത​പു​ര​ത്തെ വി​ജ​യ​ശ​ത​മാ​നം. 94.54 ആ​ണ് പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ജ​യ​ശ​ത​മാ​നം. ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ജ​യ​ശ​ത​മാ​നം 91.25 ആ​ണ്. ട്രാ​ന്‍​ഡ് ജെ​ന്‍​ഡ​ര്‍ വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ നൂ​റു ശ​ത​മാ​നം വി​ജ​യം സ്വ​ന്ത​മാ​ക്കി.

പ​രീ​ക്ഷ ന​ട​ന്ന് ഒ​രു മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ന്ന് ഉ​ച്ച​യ്ക്കു ശേ​ഷം പ​ത്താം ക്ലാ​സ് പ​രീ​ക്ഷാ​ഫ​ല​വും പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സി​ബി​എ​സ്ഇ അ​റി​യി​ച്ചു.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്തെ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ന​ല്‍​കു​ന്ന​തി​നു​ള്ള സ​മ​യം നീ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​ബി​എ​സ്ഇ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി വെള്ളിയാഴ്ച മൂ​ന്നിന് പ​രി​ഗ​ണി​ക്കും.