യുജിൻ: ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പ് പുരുഷ വിഭാഗം ട്രിപ്പിൾ ജംപിൽ മലയാളി താരം എൽദോസ് പോൾ ഫൈനലിലേക്ക് യോഗ്യത നേടി.
16.68 മീറ്റർ ദൂരം ചാടി 12-ാമനായിയാണ് എൽദോസ് ഫൈനലിൽ പ്രവേശിച്ചത്. ലോക ചാന്പ്യൻഷിപ്പ് ട്രിപ്പിൾ ജംപിൽ ഫൈനൽ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് എൽദോസ്.
17.05 മീറ്റർ സ്വാഭാവിക യോഗ്യതാ ദൂരമായി നിശ്ചയിച്ചിരുന്ന മത്സരത്തിൽ യഥാക്രമം 16.49 മീറ്റർ, 16.45 മീറ്റർ ദൂരം കണ്ടെത്തിയ ഇന്ത്യൻ താരങ്ങളായ പ്രവീണ്‍ ചിത്രവേൽ, അബ്ദുള്ള അബൂബക്കർ എന്നിവർക്ക് ഫൈനലിൽ പ്രവേശിക്കാൻ സാധിച്ചില്ല.
16.99 മീറ്റർ ദൂരം കണ്ടെത്തി ഫെഡറേഷൻ കപ്പ് സ്വർണം നേടിയ എൽദോസ് ഞായറാഴ്ച രാവിലെ നടക്കുന്ന ഫൈനലിൽ മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ്: എൽദോസ് ഫൈനലിൽ
11:15 AM Jul 22, 2022 | Deepika.com