തിരുവനന്തപുരം: എംഎൽഎ കെ.കെ. രമയ്ക്ക് നേരെ വധഭീഷണി. പയ്യന്നൂർ സഖാക്കൾ എന്ന പേരിൽ എംഎൽഎ ഹോസ്റ്റലിലെ രമയുടെ വിലാസത്തിലേക്കാണ് കത്ത് വന്നത്.
മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ ഭരണം പോകുമെന്നൊന്നും നോക്കില്ല, തീരുമാനം എടുക്കുമെന്നാണ് കത്തിലുള്ളത്. സംഭവത്തിൽ കെ.കെ. രമ ഡിജിപിക്ക് പരാതി നൽകി. തെളിവ് ഉൾപ്പടെ ഡിജിപിക്ക് കൈമാറി.
"മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ....' കെ.കെ. രമയ്ക്കെതിരെ വധഭീഷണി
09:36 AM Jul 22, 2022 | Deepika.com