ക​സ്റ്റ​ഡി​യി​ലി​രി​ക്കെ യു​വാ​വ് മ​രി​ച്ച സം​ഭ​വം; പോ​ലീ​സി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണം

09:04 AM Jul 22, 2022 | Deepika.com
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ യു​വാ​വ് കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി സു​ഹൃ​ത്തു​ക്ക​ൾ. വാ​ഹ​നാ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യ ത​ങ്ങ​ളോ​ട് വ​ട​ക​ര എ​സ്‌​ഐ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് സു​ഹൃ​ത്ത് ജു​ബൈ​ര്‍ ആ​രോ​പി​ച്ചു.

സ​ജീ​വ​നെ​യും ത​ന്നെ​യും മ​ര്‍​ദി​ച്ചു. കു​ഴ​ഞ്ഞു വീ​ണി​ട്ട് പോ​ലും തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്നും ജു​ബൈ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കു​ഴ​ഞ്ഞു വീ​ണ സ​ജീ​വ​നെ ആ​ശു​പ​ത്രി​യി​ലാ​ക്കാ​ൻ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു​വെ​ങ്കി​ലും അ​വ​ർ കൈ​യൊ​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് സു​ഹൃ​ത്ത് അ​നീ​ഷ് പ​റ​ഞ്ഞു. പോ​ലീ​സ് സ​ജീ​വ​നെ മ​ർ​ദി​ച്ചു. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 45 മി​നി​ട്ടോ​ളം ഇ​രു​ത്തി. ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞു​വെ​ങ്കി​ലും പോ​ലീ​സ് ഗൗ​നി​ച്ചി​ല്ലെ​ന്നും അ​നീ​ഷ് വ്യ​ക്ത​മാ​ക്കി.