യൂജിൻ: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ. പുരുഷൻമാരുടെ ജാവലിൻ ത്രോ യോഗ്യതാ റൗണ്ടിൽ 88.39 മീറ്റർ ജാവ ലിൻ പായിച്ചാണ് നീരജ് ഫൈനൽ ഉറപ്പിച്ചത്. ഞായറാഴ്ച രാവിലെ 7.05നാണ് ഫൈനൽ മത്സരം.
നീരജിന്റെ കരിയറിലെ ഏറ്റവും മികച്ച മൂന്നാമത്തെ ദൂരമാണ് 88.39 മീറ്റർ എന്നത്. 83.50 മീറ്റർ ആയിരുന്നു ഫൈനൽ പ്രവേശനത്തിന് വേണ്ടിയിരുന്ന ദൂരം. ഗ്രൂപ്പ് എയിലെ ആദ്യ ശ്രമത്തിൽ തന്നെ നീരജ് യോഗ്യതാ മാർക്ക് കടക്കുകയായിരുന്നു.
കഴിഞ്ഞവർഷം ടോക്കിയോയിൽ 87.58 മീറ്റർ എറിഞ്ഞ് ഒളിന്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യക്കാരന്റെ ആദ്യ മെഡൽ സ്വന്തമാക്കിയ നീരജിൽ ഇന്ത്യ ഏറെ പ്രതീക്ഷയർപ്പിക്കുന്നുണ്ട്.
ആദ്യ ഏറിൽ തന്നെ 88.39 മീറ്റർ; നീരജ് ചോപ്ര ഫൈനലിൽ
08:07 AM Jul 22, 2022 | Deepika.com