"വേ​ഗം കോ​വി​ഡ് വി​മു​ക്ത​നാ​ക​ട്ടെ'; ബൈ​ഡ​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന് മോ​ദി

05:07 AM Jul 22, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ൻ​ഡ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ രോ​ഗ​മു​ക്ത​നാ​കാ​ന്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ബൈ​ഡ​ന്‍ വേ​ഗം രോ​ഗ​മു​ക്തി നേ​ടാ​ന്‍ ആ​ശം​സി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ന​ല്ല ആ​രോ​ഗ്യ​ത്തി​നാ​യി പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നും മോ​ദി ട്വീ​റ്റ് ചെ​യ്തു.

നേ​​​രി​​​യ ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണ് 79 കാ​​​ര​​​നാ​​​യ പ്ര​​​സി​​​ഡ​​​ന്‍റി​​​നു​​​ള്ള​​​തെ​​​ന്നാണ് വൈ​​​റ്റ്ഹൗ​​​സ് അ​​​റി​​​യി​​​ച്ചത്. പ്ര​​​തി​​​രോ​​​ധ കു​​​ത്തി​​​വ​​​യ്പ് പൂ​​​ർ​​​ണ​​​മാ​​​യും സ്വീ​​​ക​​​രി​​​ച്ച പ്ര​​​സി​​​ഡ​​​ന്‍റ് ര​​​ണ്ടു ബൂ​​​സ്റ്റ​​​ർ ഡോ​​​സു​​​ക​​​ളും എ​​​ടു​​​ത്തി​​​രു​​​ന്നു. കോ​​​വി​​​ഡ് -19 പ്ര​​​തി​​​രോ​​​ധ ഗു​​​ളി​​​ക​​​യാ​​​യ പാ​​​ക്സ്‌​​​ലോ​​​വി​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​തു​​​ട​​​ങ്ങി.

ഐ​​​സൊ​​​ലേ​​​ഷ​​​നി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ങ്കി​​​ലും ഔ​​​ദ്യോ​​​ഗി​​​ക​​​ജോ​​​ലി​​​ക​​​ൾ മു​​​ട​​​ക്ക​​​മി​​​ല്ലാ​​​തെ നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും വൈ​​​റ്റ്ഹൗ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.