ഓസ്ട്രിയയെ കീഴടക്കി; ജർമൻ വനിതകൾ യൂ​റോ കപ്പ് സെമിയിൽ

04:39 AM Jul 22, 2022 | Deepika.com
ല​ണ്ട​ൻ: 2022 യൂ​റോ വ​നി​താ ഫു​ട്ബോ​ളി​ൽ ജ​ർ​മ​നി സെ​മി ഫൈ​ന​ലി​ൽ ക​ട​ന്നു. ബ്രെ​ന്‍റ് ഫോ​ർ​ഡി​ൽ ന​ട​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രി​യ​യെ ജ​ർ​മ​നി പ​രാ​ജ​യ​പ്പെ​ടു​ത്തി. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ജ​ർ​മ​നി​യു​ടെ വി​ജ​യം.

ഇ​രു​പ​ത്തി​യ​ഞ്ചാം മി​നി​റ്റി​ൽ ലി​ന മ​ഗു​ൽ ആ​ണ് ജ​ർ​മ​നി​യു​ടെ ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. 90-ാം മി​നി​റ്റി​ൽ അ​ല​ക്സാ​ന്ദ്രാ പോ​പ് ജ​ർ​മ​നി​യു​ടെ ര​ണ്ടാം ഗോ​ളും നേ​ടി വി​ജ​യം ഉ​റ​പ്പി​ച്ചു. ഫ്രാ​ൻ​സ്-​നെ​ത​ർ​ല​ൻ​ഡ്സ് മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യി​ക​ളെ ജ​ർ​മ​നി സെ​മി​യി​ൽ നേ​രി​ടും.