ദ്രൗ​പ​തി മു​ർ​മു​വി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യും മ​മ​താ ബാ​ന​ർ​ജി​യും

11:17 PM Jul 21, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ 15-ാംമ​ത് രാ​ഷ്ട്ര​പ​തി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ദ്രൗ​പ​തി മു​ർ​മു​വി​നെ അ​ഭി​ന​ന്ദി​ച്ച് രാ​ഹു​ൽ ഗാ​ന്ധി. ഇ​ന്ത്യ​യു​ടെ പ​തി​ന​ഞ്ചാ​മ​ത് രാ​ഷ്ട്ര​പ​തി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ദ്രൗ​പ​തി മു​ർ​മു ജി​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളും ആ​ശം​സ​ക​ളും നേ​രു​ന്നു​വെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി​യും അ​ഭി​ന​ന്ദ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. രാ​ജ്യം ഭി​ന്ന​ത അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന സ​മ​യ​മാ​ണെ​ന്നും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ദ​ർ​ശ​ങ്ങ​ളും ന​മ്മു​ടെ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ സം​ര​ക്ഷ​ക​നു​മാ​യ രാ​ഷ്ട്ര​ത്ത​ല​വ​നാ​യി രാ​ജ്യം മു​ർ​മു​വി​നെ ഉ​റ്റു​നോ​ക്കു​മെ​ന്നു മ​മ​താ ബാ​ന​ർ​ജി പ​റ​ഞ്ഞു.