വ​യോ​ധി​ക​യു​ടെ മാ​ല ക​വ​ർ​ന്ന ഹോം ​ന​ഴ്സ് അ​റ​സ്റ്റി​ൽ

10:41 PM Jul 21, 2022 | Deepika.com
തൃ​ശൂ​ർ: വീ​ട്ടി​ൽ ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു​വെ​ന്ന ക​ള്ള​ക്ക​ഥ ച​മ​ച്ച് മൂ​ന്ന​ര പ​വ​ൻ മാ​ല മോ​ഷ്ടി​ച്ച ഹോം ​ന​ഴ്‌​സ് അ​റ​സ്റ്റി​ൽ. ത​മി​ഴ്‌​നാ​ട് ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി​നി സു​ഗ​ന്ധി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഗു​രു​വാ​യൂ​ർ ടെ​മ്പി​ൾ പോ​ലീ​സാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

താ​മ​ര​യൂ​ർ ന​വ്യ​ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന ദു​ർ​ഗാ​പ്ര​സാ​ദി​ന്‍റെ ഭാ​ര്യ​യു​ടെ അ​മ്മ ശാ​ന്ത​യു​ടെ മാ​ല​യാ​ണ് സു​ഗ​ന്ധി മോ​ഷ്ടി​ച്ച​ത്. പു​ല​ർ​ച്ചെ അ​ഞ്ചി​ന് വീ​ട്ടി​ലെ​ത്തി​യ മോ​ഷ്ടാ​ക്ക​ൾ മു​ള​ക്‌​പൊ​ടി ക​ല​ർ​ന്ന പു​ത​പ്പ് മു​ഖ​ത്തേ​ക്ക് എ​റി​ഞ്ഞ് ഓ​ടി​പ്പോ​യെ​ന്നു പ​റ​ഞ്ഞ് സു​ഗ​ന്ധി ബ​ഹ​ളം വ​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ത​ന്‍റെ ത​ല​യ​ണ​ക്ക് കീ​ഴി​ൽ വ​ച്ചി​രു​ന്ന മാ​ല വ​യോ​ധി​ക പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ന​ഷ്ട​പ്പെ​ട്ട​താ​യി മ​ന​സി​ലാ​യ​ത്. സു​ഗ​ന്ധി പ​റ​ഞ്ഞ ക​ള്ള​ക്ക​ഥ വി​ശ്വ​സി​ച്ച് വീ​ട്ടു​കാ​ർ ടെ​മ്പി​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്നു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സു​ഗ​ന്ധി​യെ പി​ടി​കൂ​ടി​യ​ത്.