സോ​ണി​യ ഗാ​ന്ധി​യോ​ട് തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്ന് ഇ​ഡി

07:35 PM Jul 21, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് ഇ​ഡി വീ​ണ്ടും നോ​ട്ടീ​സ് അ​യ​ച്ചു. ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി തി​ങ്ക​ളാ​ഴ്ച വീ​ണ്ടും ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്.

അ​തേ​സ​മ​യം സോ​ണി​യ ഗാ​ന്ധി​യെ ഇ​ഡി ഇ​ന്ന് മൂ​ന്ന് മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ചി​രു​ന്നു. ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​നി​യും സോ​ണി​യ​യെ സ​മ​ൻ​സ് ന​ൽ​കി വി​ളി​ച്ചു​വ​രു​ത്തു​മെ​ന്നും ഇ​ഡി അ​റി​യി​ച്ചി​രു​ന്നു.

മ​ക​ള്‍ പ്രി​യ​ങ്ക ഗാ​ന്ധി​ക്കൊ​പ്പ​മാ​ണ് സോ​ണി​യ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യ​ത്. ഇ​തി​നി​ടെ, ഡ​ല്‍​ഹി​യി​ലെ ഇ​ഡി ഓ​ഫീ​സ് പ​രി​സ​ര​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു. സോ​ണി​യ ഗാ​ന്ധി​യു​ടെ വ​സ​തി​ക്കു മു​ന്നി​ലും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു.

പ്ര​തി​ഷേ​ധി​ച്ച കെ.​സി. വേ​ണു​ഗോ​പാ​ൽ, രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്ലോ​ട്ട് തു​ട​ങ്ങി​യ നേ​താ​ക്ക​ൾ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.