ഏ​ക​ദി​ന ക്രി​ക്ക​റ്റ് മ​തി​യാ​ക്കാം; ആ​വ​ശ്യ​മു​ന്ന​യി​ച്ച് മു​ൻ താ​ര​ങ്ങ​ൾ

07:31 PM Jul 21, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഏ​ക​ദി​ന ഫോ​ർ​മാ​റ്റ് ക്രി​ക്ക​റ്റി​ൽ നി​ന്ന് ഒ​ഴി​വാ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മു​ൻ താ​ര​ങ്ങ​ൾ. ഇം​ഗ്ലീ​ഷ് ഓ​ൾ​റൗ​ണ്ട​ർ ബെ​ൻ സ്റ്റോ​ക്സി​ന്‍റെ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ര​വി ശാ​സ്ത്രി​യും വ​സീം അ​ക്ര​വും ഏ​ക​ദി​ന ക്രി​ക്ക​റ്റ് നി​ർ​ത്ത​ലാ​ക​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്.

ടി​ന്‍റി-20 ക്രി​ക്ക​റ്റ് വ​ന്ന​തി​ന് ശേ​ഷം ഏ​ക​ദി​ന​ങ്ങ​ൾ വ​ലി​യ മ​ടു​പ്പു​ള​വാ​ക്കു​ന്നു. സ്റ്റോ​ക്സി​ന്‍റെ 50 ഓ​വ​ർ ഫോ​ർ​മാ​റ്റി​ൽ നി​ന്ന് വി​ര​മി​ക്കാ​നു​ള്ള തീ​രു​മാ​നം വേ​ദ​നി​പ്പി​ക്കു​ന്നു. എ​ന്നാ​ൽ ആ ​തീ​രു​മാ​ന​ത്തോ​ട് യോ​ജി​ക്കാ​തി​രി​ക്കാ​നാ​വി​ല്ല. കാ​ര​ണം, ഏ​ക​ദി​ന ക്രി​ക്ക​റ്റ് മ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഈ ​ഫോ​ർ​മാ​റ്റി​ൽ ക​ളി​ക്കു​ന്ന​ത് താ​ര​ങ്ങ​ൾ ക്ഷീ​ണി​പ്പി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് താ​ര​ങ്ങ​ൾ ട്വ​ന്‍റി-2 ക്രി​ക്ക​റ്റ് കൂ​ടു​ത​ലാ​യി പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്ന് വ​സീം അ​ക്രം പ​റ​ഞ്ഞു.

നേ​ര​ത്തെ മു​ൻ ഇ​ന്ത്യ​ൻ താ​രം പ്ര​ഗ്യാ​ൻ ഓ​ജ​യും ഇ​തേ അ​ഭി​പ്രാ​യം പ​ങ്കു​വ​ച്ചി​രു​ന്നു. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന്‍റെ ഭാ​വി​യെ​ക്കു​റി​ച്ചാ​യി​രു​ന്നു ന​മ്മ​ളെ​ല്ലാം ആ​ശ​ങ്ക​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ൾ നി​ല​വി​ൽ ആ​വേ​ശ​ക​ര​മാ​ണ്. ഏ​ക​ദി​ന ക്രി​ക്ക​റ്റി​ന്‍റെ ഭാ​വി​യാ​ണ് ഇ​പ്പോ​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​തെ​ന്നും ഓ​ജ ട്വി​റ്റി​ൽ കു​റി​ച്ചു.