സ്ത്രീ​ക​ൾ കൈ​യൊ​ഴി​യു​ന്നു; ഇ​ന്ത്യ​യി​ൽ കാ​ലി​ട​റി ഫേ​സ്ബു​ക്ക്

07:25 PM Jul 21, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ഫേ​സ്ബു​ക്കി​ന്‍റ വ​ള​ർ​ച്ചാ​നി​ര​ക്ക് കു​റ​യു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഫേ​സ്ബു​ക്കി​ന്‍റെ മാ​തൃ​ക​ന്പ​നി​യാ​യ മെ​റ്റാ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ക​ണ​ക്ക് പു​റ​ത്തു​വി​ട്ട​ത്. ലോ​ക​ത്ത് ഏ​റ്റ​വും അ​ധി​കം ആ​ളു​ക​ൾ ഫേ​സ്ബു​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന രാ​ജ്യ​മാ​ണ് ഇ​ന്ത്യ.

പോ​യ 10 വ​ർ​ഷ​ക്കാ​ലം ഫേ​സ്ബു​ക്കി​ന് രാ​ജ്യ​ത്ത് അ​തി​വേ​ഗ​ത്തി​ലു​ള്ള വ​ള​ർ​ച്ച​യു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ന​വം​ബ​റോ​ടെ ഇ​ന്ത്യ​യി​ൽ ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം 45 കോ​ടി ക​വി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ വ​ള​ർ​ച്ച മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ സ്ത്രീ ​ഉ​പ​യോ​ക്താ​ക്ക​ളി​ൽ പ​ല​രും കൈ​യൊ​ഴി​ഞ്ഞ​താ​ണ് ഫേ​സ്ബു​ക്കി​ന് തി​രി​ച്ച​ടി​യാ​യ​ത്. സു​ര​ക്ഷ​യും സ്വ​കാ​ര്യ​ത​യും സം​ബ​ന്ധി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളും പു​രു​ഷ മേ​ധാ​വി​ത്വം കൂ​ടു​ത​ലാ​ണെ​ന്ന​തു​മാ​ണ് ഭൂ​രി​ഭാ​ഗം സ്ത്രീ​ക​ളും ഫേ​സ്ബു​ക്ക് ഉ​പേ​ക്ഷി​ക്കാ​ൻ കാ​ര​ണ​മാ​യ​താ​യി വി​ല​യി​രു​ത്തു​ന്ന​ത്.

പു​തി​യ​താ​യി ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യാ​ത്ത​തും വ​ലി​യ തോ​തി​ൽ മൊ​ബൈ​ൽ ഡേ​റ്റ നി​ര​ക്ക് രാ​ജ്യ​ത്ത് വ​ർ​ധി​ച്ച​തും ആ​ളു​ക​ളി​ൽ താ​ത്പ​ര്യം കു​റ​ച്ചു. നി​ല​വി​ലെ സാ​ഹ​ച​ര്യം തു​ട​ർ​ന്നാ​ൽ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വി​പ​ണി​യാ​യ ഇ​ന്ത്യ​യി​ൽ ഫേ​സ്ബു​ക്കി​ന് കൂ​ടു​ത​ൽ ത​ള​ച്ച​യു​ണ്ടാ​കു​മെ​ന്നും മെ​റ്റ​യു​ടെ പ​ഠ​നം പ​റ​യു​ന്നു.