പ്ല​സ് ടൂ കോ​ഴ​ക്കേ​സി​ല്‍ കെ.​എം.ഷാ​ജി​യു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി

05:06 PM Jul 21, 2022 | Deepika.com
കൊ​ച്ചി: പ്ല​സ് ടൂ കോ​ഴ​ക്കേ​സി​ല്‍ മു​സ്ലീം ലീ​ഗി​ന്‍റെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം.ഷാ​ജി​യു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. അ​ടു​ത്ത ചൊ​വ്വാ​ഴ്ച കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തു​വ​രെ​യാ​ണ് അ​റ​സ്റ്റ് ത​ട​ഞ്ഞ​ത്.

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ അ​ഴീ​ക്കോ​ടു​ള്ള ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പു​തി​യ പ്ല​സ്ടൂ ബാ​ച്ച് അ​നു​വ​ദി​ക്കു​ന്ന​തി​ന് 25 ല​ക്ഷം രൂ​പ മാ​നേ​ജ്‌​മെ​ന്‍റി​ല്‍ നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് കെ.​എം.​ഷാ​ജി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണം. സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രി​ല്‍​നി​ന്ന് വി​ജി​ല​ന്‍​സ് മൊ​ഴി​യെ​ടു​ത്തി​രു​ന്നു.

കേ​സ​ന്വേ​ഷ​ണ​വു​മാ​യി വി​ജി​ല​ന്‍​സ് മു​ന്നോ​ട്ട് നീ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​റ​സ്റ്റ് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പെ​ട്ട് കെ.​എം ഷാ​ജി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.