കെ.​ടി.​ജ​ലീ​ല്‍ യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക്ക് ചട്ടവിരുദ്ധമായി നേരി​ട്ട് ക​ത്ത​യ​ച്ചെ​ന്ന് സ്വ​പ്‌​നാ സു​രേ​ഷ്

05:23 PM Jul 21, 2022 | Deepika.com
കൊ​ച്ചി: മു​ന്‍ മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍ യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക്കു നേ​രി​ട്ടു ക​ത്ത​യ​ച്ചെന്നു സ്വ​പ്‌​ന സു​രേ​ഷ് ഹൈ​ക്കോ​ട​തി​യി​ല്‍. മാ​ധ്യ​മം ദി​ന​പ​ത്ര​ത്തെ ഗ​ള്‍​ഫ് മേ​ഖ​ല​യി​ല്‍ നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ത്ത​യ​ച്ച​ത്. ക​ത്തി​ന്‍റെ ക​ര​ടും വാ​ട്ട്‌​സ്ആ​പ്പ് ചാ​റ്റും സ്വ​പ്ന ഹൈ​ക്കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

ഹൈ​ക്കോ​ട​തി​യി​ല്‍ സ്വ​പ്‌​ന ന​ല്‍​കി​യ മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ജ​ലീ​ലി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ക്കു​ന്ന​ത്. കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍ മു​ഖേ​ന യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക്കു കൊ​ടു​ക്കാ​ന്‍ ത​യാ​റാ​ക്കി​യ ക​ത്താ​ണ് താ​ന്‍ ഹാ​ജ​രാ​ക്കി​യ​തെ​ന്നു സ്വ​പ്‌​ന പ​റ​ഞ്ഞു.

യു​എ​ഇ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​ക്കുറ​വ് മൂ​ലം കോ​വി​ഡ് കാ​ല​ത്ത് അവി​ടെ നി​ര​വ​ധി ആ​ളു​ക​ള്‍ മ​രി​ച്ച​താ​യി മാ​ധ്യ​മം ദി​ന​പ​ത്രം വാ​ര്‍​ത്ത ന​ല്‍​കി​യി​രു​ന്നു. ഈ ​വാ​ര്‍​ത്ത യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ള്‍​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കു​ന്ന​താണെന്നു ചൂണ്ടിക്കാട്ടി ഗ​ള്‍​ഫ് മേ​ഖ​ല​യി​ല്‍ മാ​ധ്യ​മം പ​ത്രം നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ജ​ലീ​ല്‍ ക​ത്ത് ത​യാ​റാ​ക്കി​യ​ത്. വി​ദേ​ശ​കാ​ര്യ​ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ഇ​ത്ത​ര​ത്തി​ല്‍ നേ​രി​ട്ടു ക​ത്ത​യയ്​ക്കു​ന്ന​തു ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നും സ്വ​പ്ന സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പ​റ​യു​ന്നു.

കെ.​ടി​.ജ​ലീ​ല്‍ പ​ല​ത​വ​ണ കോ​ണ്‍​സ​ല്‍ ജ​ന​റ​ലു​മാ​യി സം​സാ​രി​ച്ചി​രു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടു​ണ്ട്. ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി​യു​ള്ള വ​ഴി​വി​ട്ട ഇ​ട​പാ​ടു​ക​ള്‍​ക്കു മു​ഖ്യ​മ​ന്ത്രി​യു​ടെ​യും സ​ര്‍​ക്കാ​രി​ന്‍റെയും പാ​ര്‍​ട്ടി​യു​ടെ​യും പി​ന്തു​ണ ഉ​ണ്ടാ​കു​മെ​ന്നു കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍ ത​ന്നോ​ടു പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും സ്വ​പ്‌​ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പാ​ടു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ഉ​ള്ള തന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ എ​ന്‍​ഐ​എ​യു​ടെ കൈ​വ​ശ​മാ​ണ്. ഈ ​ഫോ​ണ്‍ രേ​ഖ​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ശി​പ്പി​ച്ച​താ​കാ​മെ​ന്നും സ്വ​പ്‌​ന ആ​രോ​പ​ണ​മു​ന്ന​യി​ച്ചു. എ​ന്‍​ഐ​എ​യി​ല്‍ മു​ഴു​വ​ന്‍ കേ​ര​ള കേ​ഡ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്നു നേ​ര​ത്തെ ശി​വ​ശ​ങ്ക​ര്‍ ത​ന്നോ​ടു പ​റ​ഞ്ഞി​രു​ന്നെ​ന്നും സ്വ​പ്‌​ന വാ​ദം ഉ​ന്ന​യി​ച്ചു.