സോണിയ മടങ്ങി, ആവശ്യമെങ്കിൽ ഇനിയും വിളിപ്പിക്കുമെന്ന് ഇഡി

04:57 PM Jul 21, 2022 | Deepika.com
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത് പൂർത്തിയായി. വ്യാഴാഴ്ചത്തെ ചോദ്യം ചെയ്യൽ മൂന്നു മണിക്കൂറോളം നീണ്ടുനിന്നു.

ഇനിയും ആവശ്യമെങ്കിൽ സോണിയയെ സമൻസ് നൽകി വിളിച്ചുവരുത്തുമെന്ന് ഇഡി അറിയിച്ചു. സോണിയയുടെ ആരോഗ്യനില കൂടി കണക്കിലെടുത്താണ് തീരുമാനം. മകള്‍ പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് സോണിയ ചോദ്യം ചെയ്യലിന് ഹാജരായത്.

ഇതിനിടെ, ഡല്‍ഹിയിലെ ഇഡി ഓഫീസ് പരിസരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തു. സോണിയ ഗാന്ധിയുടെ വസതിക്കു മുന്നിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു.

പ്രതിഷേധിച്ച കെ.സി. വേണുഗോപാൽ, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തുടങ്ങിയ നേതാക്കൾ അറസ്റ്റിലായിട്ടുണ്ട്. പലയിടങ്ങളിലും പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളും നടന്നു.