പു​തി​യ ഉം​റ സീ​സ​ൺ‌: ഒ​രു​ കോ​ടി​യോ​ളം വി​ശ്വാ​സി​കൾ എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷ

05:48 AM Jul 21, 2022 | Deepika.com
റി​യാ​ദ്: ഹ​ജ്ജി​നു ശേ​ഷ​മു​ള്ള ഉം​റ സീ​സ​ണി​ൽ ഒ​രു കോ​ടി​യോ​ളം വി​ശ്വാ​സി​ക​ൾ ഉം​റ നി​ർ​വ​ഹി​ക്കാ​ൻ എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഹ​ജ്, ഉം​റ ദേ​ശീ​യ ക​മ്മി​റ്റി ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ഹാ​നി അ​ൽ അം​റി പ​റ​ഞ്ഞു. ആ​ഭ്യ​ന്ത​ര, വി​ദേ​ശ തീ​ർ​ഥാ​ട​ക​ർ​ക്ക് ഉം​റ നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക അ​നു​മ​തി ഇ​ഹ്ത്ത​മ​ർ​ന്നാ ആ​പ്ലി​ക്കേ​ഷ​ൻ ​വ​ഴി ല​ഭ്യ​മാ​കും.

രാ​ജ്യ​ത്തി​ന​ക​ത്ത് 500ലേ​റെ ഉം​റ സ​ർ​വീ​സ് ക​മ്പ​നി​ക​ൾ തീ​ർ​ഥാ​ട​ക​രു​ടെ സേ​വ​ന​ത്തി​നാ​യു​ണ്ടാ​കും. ഹ​ജ്, ഉം​റ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള ര​ണ്ടാ​യി​ര​ത്തി​ലേ​റെ വി​ദേ​ശ ഏ​ജ​ന്‍റു​മാ​രു​ണ്ട്. ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി ഹ​ജ്, ഉം​റ മ​ന്ത്രാ​ല​യം അം​ഗീ​കാ​രം ന​ൽ​കി​യ 2,000ത്തി​ല​ധി​കം ഏ​ജ​ന്‍റു​മാ​രാ​ണ് ഉ​ണ്ടാ​കു​ക.

പാ​ക്കേ​ജു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത് വ​രാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ​ക്ക് ഹ​ജ്, ഉം​റ മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച 34 പ്രാ​ദേ​ശി​ക, രാ​ജ്യാ​ന്ത​ര ഇ​ല​ക്ട്രോ​ണി​ക് റി​സ​ർ​വേ​ഷ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ളും ഉ​ണ്ട്. ഏ​റ്റ​വും പു​തി​യ മോ​ഡ​ൽ ബ​സു​ക​ളി​ൽ ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് സൗ​ദി​യി​ൽ യാ​ത്രാ സൗ​ക​ര്യം ന​ൽ​കാ​ൻ ജ​ന​റ​ൽ കാ​ർ​സ് സി​ൻ​ഡി​ക്കേ​റ്റ് അം​ഗീ​കാ​ര​മു​ള്ള 68 ബ​സ് ക​മ്പ​നി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അം​ഗീ​കാ​രം​നേ​ടി​യ 1900 താ​മ​സ​കേ​ന്ദ്ര​ങ്ങ​ൾ ത​യ്യാ​റാ​ക്കി​യ​താ​യും ഹാ​നി അ​ൽ അം​റി വ്യ​ക്ത​മാ​ക്കി.