ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണ കേസിൽ കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച ചോദ്യംചെയ്യും. അതേസമയം, ചോദ്യംചെയ്യലിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് പ്രവർത്തകർ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ നടത്തിപ്പവകാശമുണ്ടായിരുന്ന അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്റെ ആസ്തികൾ സോണിയയുടെയും രാഹുലിന്റെയും ഉടമസ്ഥതയിലുള്ള യംഗ് ഇന്ത്യ ലിമിറ്റഡ് എന്ന കന്പനി വഴി അനധികൃതമായി സമാഹരിച്ചുവെന്നതാണ് കേസ്.
കേസിൽ രാഹുൽ ഗാന്ധിയെ നേരത്തേ ചോദ്യം ചെയ്തിരുന്നു.
സോണിയ ഗാന്ധിയെ വ്യാഴാഴ്ച ചോദ്യം ചെയ്യും; പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്
04:37 AM Jul 21, 2022 | Deepika.com